പ്രാദേശിക ജനതാദൾ നേതാവിനെ കൊലപ്പെടുത്തിയ പ്രതികളെ വെടിവെച്ചുകൊല്ലാൻ കുമാരസ്വാമി ആഹ്വാനം ചെയ്തത് വിവാദമാകുന്നു. ജനതാദൾ നേതാവ് എച്ച് പ്രകാശിനെയാണ് ഒരു സംഘം ആൾക്കാർ വെട്ടിക്കൊലപ്പെടുത്തിയത്. അതേസമയം ഇവരെ നിയമത്തിന് വിട്ടുകൊടുക്കാതെ വെടിവെച്ചുകൊല്ലാൻ ആഹ്വാനംചെയ്യുന്ന മന്ത്രി യുള്ള നാടിൻറെ ക്രമസമാധാനനില ഗുരുതര ഭീഷണി നേരിടുകയാണെന്ന് മുൻമുഖ്യമന്ത്രി യെദ്യൂരപ്പ പറഞ്ഞു.